top of page
WMC Volleyball Championship In Zürich on 5th Oct 2024
സ്നേഹം നിറഞ്ഞ WMC സുഹൃത്തുക്കളെ
WMC യുടെ 2024-25 കാലയിളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മറ്റിയുടെ ആദ്യയോഗം 13.01.24 ശനിയാഴ്ച അഫോൾട്ടനിൽ കൂടുകയുണ്ടായി. പ്രസ്തുത മീറ്റിംഗിൽ 2024 ലെ പ്രവർത്തനങ്ങളെകുറിച്ച് ചർച്ചചെയ്യുകയും അതിന്റെ ഭാഗമായി ഒക്ടോബർ 05 ന് സൂറിച്ചിൽ വച്ച് ഒരു വോളിബോൾ ടൂർണമെൻറ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
കുറഞ്ഞത് 10 ടീമുകളെയെങ്കിലും മത്സരത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത നിലവാരത്തിൽ തന്നെ പ്രസ്തുത ടൂർണമെൻറ് നടത്തണമെന്ന് കമ്മറ്റിഅംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. പ്രസ്തുത ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു കമ്മറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ടൂർണമെൻറിനെ കുറിച്ചുള്ള വിശദവിവരങ്ങളും നിയമാവലിയും ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്നുംകമ്മിറ്റി അറിയിച്ചു.
bottom of page